പാക്കിസ്ഥാനിൽ രണ്ട് ഭീകരരെ കൂടി അജ്ഞാത സംഘം വെടിവച്ച് കൊന്നു.
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ രണ്ട് ഭീകരരെ കൂടി അജ്ഞാത സംഘം വെടിവച്ച് കൊന്നു. ഖോക്രാൻ ചൗക്കിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വെടിയേറ്റ മറ്റൊരു ഭീകരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ മുഹമ്മദ് മുസാമിൽ, ഇയാളുടെ കൂട്ടാളി നയീമുർ റഹ്‌മാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
മുസാമിലിനും റഹ്‌മാനും പുറമേ മറ്റൊരു ഭീകരന് കൂടി വെടിയേറ്റിരുന്നു. മൂന്ന് പേരും വെടിയേറ്റ് നിലത്ത് വീണതോടെ അക്രമി സംഘം സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. ഭീകരരെ അജ്ഞാതർ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ട് പേരാണ് സംഘത്തിലുള്ളത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ബൈക്കിൽ എത്തിയ ഇവർ മുസാമിലിനും കൂട്ടാളികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
