കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.

0

എറണാകുളം: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപിന്‍റെ മകൻ പ്രവീൺ ആണ് (26) മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്‍റെ അമ്മ സാലിയും (46) സഹോദരി ലിബ്‌നയും (12) സ്ഫോടനത്തിൽ പരിക്കേറ്റ് കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ നേരത്തെ മരണപ്പെട്ടിരുന്നു.

സഹോദരൻ രാഹുലിനും കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. സാലിയും മൂന്ന് മക്കളുമാണ് കളമശ്ശേരി സാമ്രാ സെന്‍ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്തത്. ജോലിത്തിരക്കായതിനാലാണ് പ്രദീപ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നത്. സാലിയും മക്കളും സ്ഥിരമായി യഹോവ സാക്ഷികളുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നു.
You might also like