ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 മനുഷ്യ ജീവനുകള്‍ക്കായുള്ള രക്ഷാ ദൗത്യം തുടരുന്നു
ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 മനുഷ്യ ജീവനുകള്‍ക്കായുള്ള രക്ഷാ ദൗത്യം തുടരുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ കുഴല്‍ വഴി മരുന്നുകള്‍ എത്തിച്ചു നല്‍കി. തൊഴിലാളികളുമായി ഡോക്ടര്‍മാര്‍ സംസാരിച്ചു. ദില്ലിയില്‍ നിന്ന് വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായി എത്തിച്ച ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ദൗത്യത്തിന് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷിക്കണേയെന്ന നിലവിളികളാണ് തുരങ്കത്തിനകത്തു നിന്നും പുറത്തും നിന്നും ഉയരുന്നത്
