അൽ-ശിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടമായെന്ന് ഡയറക്ടർ ജനറൽ ഓഫ് ഗസ്സ ഹോസ്പിറ്റൽസ്
ഗസ്സ: ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് ഡയറക്ടർ ജനറൽ ഓഫ് ഗസ്സ ഹോസ്പിറ്റൽസ് മുഹമ്മദ് സകൂത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള അദ്ദേഹം അൽ-ശിഫയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് പ്രതികരിച്ചു. അൽ ജസീറയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അൽ-ശിഫയിലെ തെക്ക് ഭാഗത്തുള്ള കവാടത്തിലൂടെയാണ് ഇസ്രായേൽ വാഹനങ്ങളും ടാങ്കുകളും ആശുപത്രിയിൽ പ്രവേശിച്ചത്. ഒരു മണിക്കൂറിന് മുമ്പ് റെഡ് ക്രോസും യു.എൻ.ആർ.ഡബ്ല്യു അധികൃതരും ഉടൻ ആശുപത്രിയിൽ നിന്ന് 650 രോഗികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
