പ്രകൃതിസൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾക്കായി വത്തിക്കാൻ പദ്ധതി: “പാരിസ്ഥിതിക പരിവർത്തനം 2030”

0

“പാരിസ്ഥിതിക പരിവർത്തനം 2030” എന്ന പേരിൽ പാരിസ്ഥിതിക സൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികളുമായി വത്തിക്കാൻ. വത്തിക്കാനിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽനിന്ന് അന്തരീക്ഷത്തിൽ കാർബൺഡൈഓക്‌സൈഡ് പുറന്തള്ളുന്നതിന്റെ തോത് കുറയ്ക്കുവാനായി, ഫോക്‌സ് വാഗൻ കമ്പനിയുമായി പുതിയ ഒരു കരാറിൽ വത്തിക്കാൻ ഒപ്പിട്ടതായി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് നവംബർ പതിനഞ്ചിന് പത്രക്കുറിപ്പിറക്കി.

ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളിലെ തത്വങ്ങൾ പ്രയോഗികമാക്കിക്കൊണ്ട്, പ്രകൃതിസഹൃദപരമായ മാർഗ്ഗങ്ങളുപയോഗിച്ച് പെട്രോളിയം ഊർജ്ജ ഉപയോഗത്തിന്റെ അളവ് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വത്തിക്കാൻ, തങ്ങളുടെ സുസ്ഥിരഊർജ്ജപദ്ധതികൾ വഴി പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ പരിശ്രമിച്ചുവരികയാണ്.

പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗം വഴി, കാലാവസ്ഥാ നിക്ഷ്പക്ഷത കൈവരിക്കാൻ വത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണറേറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാങ്കേതികമായ അറിവുകൾ മെച്ചപ്പെടുത്തിയും, സുസ്ഥിരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ചും, കൂടുതൽ സംശുദ്ധമായ ഊർജ്ജോത്പന്നങ്ങൾ ഉപയോഗിച്ചും, മെച്ചപ്പെട്ട മാലിന്യനിർമ്മാർജ്ജനമാർഗ്ഗങ്ങളിലൂടെയും വനപുനഃനിർമ്മാണത്തിലൂടെയും വത്തിക്കാൻ തങ്ങളുടെ പ്രകൃതിസൗഹൃദശ്രമങ്ങളിൽ മുന്നോട്ട് പോവുകയാണെന്ന് വത്തിക്കാൻ വിശദീകരിച്ചു.

You might also like