ജമ്മു കശ്മീരിലെ രജൗറിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യൂ

0

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗറിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യൂ. ഒരു സൈനികന് പരിക്കേറ്റു. രജൗറി കാലെക്കോട്ട മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മുതല്‍ സൈന്യം അവിടെ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഭീകരര്‍ വെടിവെച്ചതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. വീരമൃത്യൂവരിച്ചവരില്‍ രണ്ട് പേര്‍ സൈനിക ഉദ്യോഗസ്ഥരാണ്. സമാന്തര സൈനിക വിഭാഗവും ഏറ്റുമുട്ടലില്‍ പങ്കാളിയായിരുന്നു.

ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് സൈന്യം അറിയിച്ചു. ഭീകരര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

You might also like