ജോലിയിൽ നിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കുന്നവർക്കായി റിട്ടയർമെന്റ് വീസയുമായി ദുബായ്

0

ദുബായ് : ജോലിയിൽ നിന്നു വിരമിച്ച്, വിശ്രമജീവിതം നയിക്കുന്നവർക്കായി റിട്ടയർമെന്റ് വീസയുമായി ദുബായ്. 5 വർഷത്തേക്കാണ് റിട്ടയർമെന്റ് വീസ നൽകുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനും സാധിക്കും. 55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്തവരായിരിക്കണം അപേക്ഷകർ.

റിട്ടയർമെന്റിനു ശേഷം കുറഞ്ഞത് 15000 ദിർഹം വരുമാനം ഉണ്ടായിരിക്കണം. അല്ലെങ്കിൽ 180000 ദിർഹം വാർഷിക വരുമാനം വേണം. അല്ലെങ്കിൽ 10 ലക്ഷം ദിർഹത്തിൽ കുറയാത്ത സേവിങ്സ് ഡിപ്പോസിറ്റ് ഉണ്ടാവണം. അല്ലെങ്കിൽ 10 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുവകകൾ ഉണ്ടാവണം.

∙ വർഷം 5 ലക്ഷം ദിർഹത്തിന്റെ സ്ഥിര നിക്ഷേപം (കുറഞ്ഞത് 3 വർഷത്തെ സ്ഥിര നിക്ഷേപം) സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വീസയ്ക്ക് അപേക്ഷിക്കുന്നതിലെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജിഡിആർഎഫ്എ) വഴിയും വസ്തുവകകളുടെ അടിസ്ഥാനത്തിലാണെങ്കിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് വഴിയുമാണ് വീസയ്ക്ക് അപേക്ഷ നൽകേണ്ടത്. ജിഡിആർഎഫ്എ സൈറ്റ്: https://smart.gdrfad.gov.ae
ലോഗിൻ ചെയ്ത ശേഷം പുതിയ അപേക്ഷയായി റജിസ്റ്റർ ചെയ്യാം.

You might also like