പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി വായ്‌പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

0

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി  ഡിസംബര്‍ 14 ന് വായ്‌പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയത്തിലാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ്  വായ്‌പ്പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

You might also like