ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ ചെല്ലക്കാട് സഭ സുവർണജൂബിലി നിറവില്‍.

0

റാന്നി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ ചെല്ലക്കാട് സഭ സുവർണജൂബിലി നിറവില്‍. 1973-ല്‍ പരേതനായ എലിമുള്ളംപ്ലാക്കല്‍ ദത്തോച്ചായന്റെ ഭവനത്തില്‍ ആരംഭം കുറിച്ചതാണ് ചെല്ലക്കാട് ദൈവസഭ. കാലകാലങ്ങളിലെ ഇവിടെ ശുശ്രൂഷിച്ച പാസ്റ്റര്‍മാരുടെയും വിശ്വാസ സമൂഹത്തിന്റെയും പ്രവര്‍ത്തനത്തിന്റെ പരിണിത ഫലമായും സഭാ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയാലും സുവിശേഷികരണ -ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സഭ മുന്നേറി സമൂഹത്തില്‍ കൃത്യമായ സ്ഥാനമുറപ്പിക്കുവാനും സാധിച്ചു.

ഡിസംബര്‍ 25ന് ചെല്ലക്കാട് സഭാ ഹാളില്‍ ജൂബിലി സമ്മേളനം നടക്കും. സമ്മേളനത്തിന് റാന്നി സെന്റര്‍ ശുശ്രൂഷകനും ചെല്ലക്കാട് സഭാശുശ്രൂഷകനുമായ പാസ്റ്റര്‍ പി.സി. ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിങ് ബോഡി ചെയര്‍മാനും കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പുമായ പാസ്റ്റര്‍ സി.സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

You might also like