വി. കെ. വർഗീസ് രാഷ്ട്രപതിയുടെഅതിവിശിഷ്ഠ സേവാ പൊലീസ് അവാർഡ് കേന്ദ്രമന്ത്രി അമിത് ഷായിൽ നിന്നും ഏറ്റുവാങ്ങി

0

മീനങ്ങാടി : കാര്യമ്പാടി വാച്ചേരി വീട്ടിൽ വി.കെ വർഗ്ഗീസ് മികച്ച സേവനത്തിനുള്ള പോലീസ് അവാർഡ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായിൽ നിന്ന് ഡിസംബർ 1ന് ഏറ്റുവാങ്ങി. ഇപ്പോൾ അസിസ്റ്റന്റ് കമാൻഡന്റ് ആണ് .

ഇതിനുമുമ്പ് 2015 ആഗസ്റ്റ് ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലും 2021ൽ അതിഉത്കൃഷ്ട സേവാപതക്കും വി. കെ. വർഗീസിന് ലഭിച്ചിട്ടുണ്ട്.

കാര്യമ്പാടി വാച്ചേരി കുര്യാച്ചന്റെയും, മറിയക്കുട്ടിയുടെ നാലു മക്കളിൽ മൂത്തമകനാണ് വർഗീസ് . സഹോദരൻ വി.കെ. ബാബു ബിഎസ്എഫ് റിട്ടയേർഡ് എസ്ഐ ആണ്. ഇളയ സഹോദരൻ വി.കെ. ഏലിയാസ് കേരള പോലീസ് സബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിക്കുന്നു. അസംബ്ലീസ് ഓഫ് ഗോഡ് കാര്യമ്പാടി സഭാംഗമാണ്. ഇപ്പോൾ രാജസ്ഥാനിലാണ് സേവനമനുഷ്ഠിക്കുന്നത്.

സുവിശേഷപ്രവർത്തനങ്ങളിൽ അത്യുൽസാഹിയായ ഇദ്ദേഹം നിരവധി സഭാപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നേതൃത്വം നൽകിയിട്ടുണ്ട്.
ഭാര്യ: സിൽവി വർഗീസ്. മകൻ: ഡോ. വിബിൻ വർഗീസ്, മരുമകൾ: ഡോ. സാറ വിബിൻ. കൊച്ചുമകൻ: യോഹാൻ വർഗീസ്(USA).

You might also like