ക്രിസ്തുമസ് കാലത്ത് സ്‌നേഹയാത്രയുമായി ബി ജെ പി, ക്രൈസ്തവ ഭവനങ്ങളിലെത്തി ആശംസകള്‍ കൈമാറും

0

കോട്ടയം: ക്രൈസ്തവ സമൂഹവുമായി ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ക്രിസ്തുമസ് കാലത്ത് ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ ഭവനങ്ങളിലുമെത്തും.

സ്‌നേഹയാത്ര എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ക്രൈസ്തവ ഭവനങ്ങളിലെത്തി ക്രിസ്തുമസ് ആശംസകള്‍ കൈമാറും.

ഈ മാസം എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. പിന്നാലെ നിയോജക മണ്ഡലംതല കണ്‍വന്‍ഷനുകള്‍ നടത്തും

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജനുവരിയില്‍ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്ര നടത്തും.എന്‍ഡിഎയാകും ഇതിന് നേതൃത്വം നല്‍കുക. ഓരോ ദിവസവും 25000 പ്രവര്‍ത്തകരെ പദയാത്രയില്‍ പങ്കെടുപ്പിക്കും.

You might also like