കാഷ്മീരിലെ രജൗരിയില്‍ രണ്ട് ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയില്‍

0

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രജൗരിയില്‍ രണ്ട് ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയില്‍. പ്രദേശവാസികളായ മുഹമ്മദ് നസീര്‍ (58), ഫാറൂഖ് അഹമ്മദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു. പോലീസും സിആര്‍പിഎഫ് അടക്കമുള്ള സുരക്ഷാ സേനയുംചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടാനായത്. മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

You might also like