അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു

0

കൊച്ചി: അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം നേരിട്ടു. അങ്ങാടിക്കടവ് റെയിൽവേ ഗേറ്റിന് സമീപം അടിപ്പാത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഭീമൻ പൈപ്പ് ചരിഞ്ഞതിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്താണ് സംഭവം. ട്രെയിനുകൾ അങ്കമാലി റെയിൽവെ സ്റ്റേഷനിലും, കറുകുറ്റി, കൊരട്ടി, ചാലക്കുടി ഭാഗങ്ങളിലും നിർത്തിയിട്ടു.മണ്ണിടിച്ചിലുണ്ടാകുന്നതിന് തൊട്ടു മുമ്പാണ് രണ്ടു ട്രെയിനുകൾ ഇതുവഴി കടന്നുപോയത്.

മണ്ണിടിഞ്ഞുവീഴുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ യുവാവാണ് ഉടൻ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടർന്നാണ് ഇരു ഭാഗങ്ങളിലേക്കും പോകുന്ന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്. ട്രാക്കിൽ വീണ മണ്ണു നീക്കാൻ ശ്രമം ആരംഭിച്ചു.
You might also like