ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷൻ ജനുവരി 4 മുതൽ

0

കുമ്പനാട്: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷൻ ജനുവരി 4 മുതൽ 6 വരെ ഐ പി സി ശാലേം കുഴിക്കാല ചർച്ച് ഗ്രൗണ്ടിൽ നടക്കും. പകലും രാത്രിയിലുമായി നടത്തപ്പെടുന്ന യോഗങ്ങളിൽ സെന്റർ പ്രസിഡന്റ് ഡോ. വത്സൻ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ പാപ്പി മത്തായി, ജോൺ കെ. മാത്യു, വത്സൻ എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. വെള്ളിയാഴ്ച പകൽ സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ കെ.ജെ തോമസ് കുമളി വചന ശുശ്രൂഷ നിർവഹിക്കും. ലിവിങ് മ്യൂസിക് മല്ലപ്പള്ളി, പി വൈ പി എ കുമ്പനാട് സെന്റർ ക്വയർ സ്പിരിച്വൽ വേവ്സ് അടൂർ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like