ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ആഭിമുഖ്യത്തിൽ കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഇന്ന് മുതൽ ഉമ്മന്നൂർ റ്റി പി എം ഗ്രൗണ്ടിൽ നടക്കും

0

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ ഉമ്മന്നൂർ സഭയുടെ ആഭിമുഖ്യത്തിൽ കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഇന്നു മുതൽ (ഡിസംബർ 7 മുതൽ 10 ഞായർ വരെ) ഉമ്മന്നൂർ റ്റി പി എം ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like