ലോകസമാധാനദിനം: കലുഷിതമായ ലോകത്തിന് സമാധാനാശംസകളോടെ ഫ്രാൻസിസ് പാപ്പാ
ശാസ്ത്രസാങ്കേതിക രംഗത്ത് മാനവരാശി നേടിയ മുന്നേറ്റം, സമാധാനത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്ന് ഫ്രാൻസിസ് പാപ്പാ ലോകസമാധാനദിനം ആചരിക്കപ്പെടുന്ന ജനുവരി ഒന്നാം തീയതിയിലേക്ക് നൽകിയ തന്റെ സന്ദേശത്തിൽ എഴുതി. സൃഷ്ടാവ് സൃഷ്ടിക്ക് നൽകിയ അന്തസ്സിന്റെ ഭാഗമാണ് ബുദ്ധിശക്തി. സാങ്കേതികവിദ്യയുടെ സഹായത്താൽ, മാനവരാശിക്ക് കൂടുതൽ വാസയോഗ്യമായ ഒരിടമാക്കി മനുഷ്യർ ഭൂമിയെ മാറ്റുമ്പോൾ, അവർ ദൈവഹിതമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ചയിൽ സന്തോഷിക്കുമ്പോഴും, ഈ വളർച്ച, നമ്മുടെ പൊതുഭവനമായ ഭൂമിക്ക് ഭീഷണിയായി മാറുന്ന ചില സാധ്യതകളും മനുഷ്യരുടെ കൈകളിൽ നൽകുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.