ഇസ്രായേൽ-പാലസ്തീന സംഘർഷത്തിന് അറുതിവരുത്തണം: ഫ്രാൻസിസ് പാപ്പാ
ഗാസ പ്രദേശത്ത് അടിയന്തിര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഫ്രാൻസിസ് പാപ്പാ പുതുക്കി. തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളെ ഉടൻ വിട്ടയക്കണമെന്നും, സമാധാനം പുനഃസ്ഥാപിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ഇരു പ്രദേശങ്ങളിലെയും ജനതകളുടെ സഹനത്തിന് അറുതിവരട്ടെയെന്നും പാപ്പാ ആശംസിച്ചു.
“ജനങ്ങളിലേക്ക് അടിയന്തിരമായി സഹങ്ങളെത്തിക്കാനായി ഗാസയിൽ അടിയന്തിരമായി മാനവിക വെടിനിറുത്തൽ പ്രഖ്യാപിക്കാനുള്ള തന്റെ അഭ്യർത്ഥന താൻ പുതുക്കുന്നു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക. ആയുധങ്ങളോട് അരുതെന്നും, സമാധാനത്തോട് അതെയെന്നും നമുക്ക് പറയാം. ഇസ്രായേൽക്കാരുടെയും പാലസ്തീൻകരുടെയും ഈ വലിയ സഹനം അവസാനിക്കട്ടെ” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.