ഇറാനിലെ പെട്രോള്‍-ഗ്യാസ് പമ്പുകളെ നിശ്ചലമാക്കി സൈബര്‍ അറ്റാക്ക്

0

ടെഹ്‌റാന്‍: ഇസ്രേലി ബന്ധമുള്ള ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ഇറാനിലെ 70 ശതമാനം പെട്രോള്‍-ഗ്യാസ് സ്റ്റേഷനുകളും നിശ്ചലമായി.

സോഫ്റ്റ്‌വയര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് ഇന്ധന സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഗൊഞ്ചെഷ്‌കെ ദാരാന്‍ഡെ അഥവാ പ്രിഡേറ്ററി സ്പാരോ എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പാണ് തിങ്കളാഴ്ച സൈബര്‍ ആക്രമണം നടത്തിയത്. രാജ്യത്തെ 70 ശതമാനം ഗ്യാസ് സ്റ്റേഷനുകളും പ്രവര്‍ത്തനരഹിതമായതായി ഇറേനിയന്‍ എണ്ണ വകുപ്പ് മന്ത്രി ജാവാദ് ഒവ്ജി അറിയിച്ചു.

ഇസ്ലാമിക് റിപ്പബ്ലിക്കും അതുമായി ബന്ധമുള്ളവരും മേഖലയില്‍ നടത്തുന്ന അടിച്ചമര്‍ത്തലിനുള്ള പ്രതികാരമാണിതെന്ന് പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ നല്‍കിയ പ്രസ്താവനകളില്‍ ഹാക്കര്‍മാര്‍ അറിയിച്ചു.

അടിയന്തര സേവനങ്ങളെ ബാധിക്കാത്തവിധം നിയന്ത്രിത രീതിയിലാണ് സൈബര്‍ ആക്രമണം നടത്തിയതെന്നും ടെലഗ്രാം പോസ്റ്റിലുണ്ട്.

You might also like