ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ വാളകം സെന്റര്‍ 95-ാമത് കണ്‍വന്‍ഷന്‍ 2024 ജനുവരി 2 മുതല്‍

0

കോലഞ്ചേരി: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ വാളകം സെന്റര്‍ 95-ാമത് കണ്‍വന്‍ഷന്‍ 2024 ജനുവരി 2 ചൊവ്വ വൈകിട്ട് 6 മണി മുതല്‍ 7 ഞായര്‍ ഉച്ചയ്ക്ക് 1 മണി വരെ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍  നടക്കും.

പാസ്റ്റര്‍ കെ.വി. പൗലോസ് സമര്‍പ്പണശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, കെ.ജെ. തോമസ് കുമളി, തോമസ് ഫിലിപ്പ് വെണ്‍മണി, പോള്‍ ഗോപാലകൃഷ്ണന്‍, സണ്ണി കുര്യന്‍, ബി. മോനച്ചന്‍ കായംകുളം എന്നിവര്‍  പ്രസംഗിക്കും.

You might also like