യമനിലെ ഹൂതി വിഭാഗം ചെങ്കടലിന് മുകളിലൂടെ വിക്ഷേപിച്ച 12 ഡ്രോണുകളും അഞ്ച് മിസൈലുകളും വെടിവച്ചിട്ടതായി അമേരിക്ക

0

വാഷിംഗ്ടണ്‍ ഡിസി: യമനിലെ ഹൂതി വിഭാഗം ചെങ്കടലിന് മുകളിലൂടെ വിക്ഷേപിച്ച 12 ഡ്രോണുകളും അഞ്ച് മിസൈലുകളും വെടിവച്ചിട്ടതായി അമേരിക്ക അറിയിച്ചു. പ്രദേശത്തെ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.

ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കാൻ യുഎസ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ പ്രതിരോധ സഖ്യത്തില്‍ 20 രാജ്യങ്ങള്‍ അണിചേര്‍ന്നിരുന്നു.

You might also like