ഏ.ജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾ നാളെ തുടങ്ങും

0

കോഴിക്കോട് : 2024 ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്ന നഗരിയിൽ ഉള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

10000 പേർക്ക് ഇരിക്കാവുന്ന എയർകണ്ടീഷൻ ഓഡിറ്റോറിയം ആണ് കാലിക്കറ്റ് ട്രേഡ് സെന്റർ. 1000 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യം കാലിക്കറ്റ് സെന്ററിന്റെ പ്രത്യേകതയാണ്. 10000 പേർ പൊതുസഭാ യോഗത്തിന് പങ്കെടുക്കും.

ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.വി.റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രസംഗകരായി പാസ്റ്റർ ഏബ്രഹാം തോമസ് SIAG സൂപ്രണ്ട് (ചെന്നൈ) പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ) പാസ്റ്റർ ജോൺസൻ വർഗ്ഗീസ് (ബാംഗ്ളൂർ ) റവ. മോനീസ് ജോർജ് (USA) ഡോ.ഡ്യൂക്ക് ജയരാജ് (ചെന്നൈ ) . റവ.ജോ തോമസ് (ബാംഗ്ളൂർ ) സിസ്റ്റർ സ്റ്റാർല ലുക്ക് (കുമ്പനാട് ), സുവി. ബിൻസു ജോൺ (USA) എന്നിവരാണ്.

You might also like