രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഈ മാസം 14 ന് ആരംഭിക്കും
ഈ മാസം 14 നു രാഹുല്‍ഗാന്ധി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍നിന്ന് ആരംഭിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നു മാറ്റി. അരുണാചല്‍ പ്രദേശിലും പര്യടനം നടത്തും. ഇതോടെ പര്യടനം നടത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം 14 ല്‍നിന്ന് 15 ആയി. യാത്ര 11 ദിവസം ഉത്തര്‍പ്രദേശിലൂടെ കടന്നുപോകും. 110 ജില്ലകളിലെ 100 ലോക്‌സഭാ സീറ്റുകളിലൂടെ 6,700 കിലോമീറ്റര്‍ യാത്ര ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.