ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റു
ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റു. മാവേലിക്കര – കല്ലുമല മഠത്തിൽ മൂലയിൽ പാസ്റ്റർ സന്തോഷ് മാത്യുവിനും ഭാര്യ സാനി സന്തോഷിനുമാണ് ഗുരുതരമായി പരുക്കേറ്റത്.
സാനിയുടെ ഒരു കാൽ മൂന്നായി ഒടിഞ്ഞു. സന്തോഷിന്റെ തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായിട്ടുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞു കരളിൽ തുളച്ചുകയറിയതിനാൽ കരളിലും ബ്ലീഡിംഗ് ഉണ്ട്. രണ്ട് പേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐ.സി.യുവിൽ ചികിത്സയിലാണ്.
ഞായറാഴ്ച ആരാധനയ്ക്കായ് പോകുമ്പോഴായിരുന്നു അപകടം. അടിയന്തര ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഈ കുടംബത്തെ ദൈവമക്കൾ അടിയന്തരമായി സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. സ്വന്തം കിടപ്പാടവും ഇല്ലാത്തവരാണ്. 19 ഉം 17 ഉം വയസുള്ള മക്കൾ വിദ്യാർത്ഥികളാണ്.
