ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ ; ത​ല​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്ന മാ​വോ​യി​സ്റ്റിനെ വധിച്ചു

0

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ത​ല​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്ന മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ. ബീ​ജാ​പ്പൂ​രി​ലെ​യും ദ​ന്തേ​വാ​ഡ​യി​ലെ​യും ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡും സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ (സി​ആ​ർ​പി​എ​ഫ്) 85-ാം ബ​റ്റാ​ലി​യ​നും ന​ക്‌​സ​ൽ വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നി​ടെ ഗം​ഗ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പു​സ്‌​നാ​ർ ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള വ​ന​ത്തി​ൽ ഉ​ച്ച​യ്ക്കാ​ണ് വെ​ടി​വ​യ്‌​പ്പ് ന​ട​ന്ന​ത്. പു​സ്‌​നാ​ർ വ​ന​ത്തി​ൽ ഗ​ഗ​ലു​രാ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ഷ് മോ​ഡി​യം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന ന​ക്‌​സ​ലൈ​റ്റു​ക​ളു​ടെ​യും 20-25 സാ​യു​ധ അ​ൾ​ട്രാ കേ​ഡ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സു​ര​ക്ഷാ​സേ​ന​യ്ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

You might also like