ഇസ്രായേലിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാറുകൾ ഓടിച്ചുകയറ്റി ; ഒരു മരണം
തെൽഅവീവ് : ഇസ്രായേൽ സുരക്ഷ സേനയെ ഞെട്ടിച്ച് തെൽഅവീവിൽ ജനക്കൂട്ടത്തിനുനേരെ ആക്രമണം. വടക്കൻ തെൽഅവീവിലെ റഅനാനയിൽ തട്ടിയെടുത്ത കാറുകൾ രണ്ടുപേർ ആളുകൾക്കിടയിലേക്ക് ഓടിച്ചുകയറ്റി. ഒരു സ്ത്രീ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരുടെ നില ഗുരുതരമാണ്. അനധികൃതമായി ഇസ്രായേലിൽ കടന്ന വെസ്റ്റ്ബാങ്ക് ഹെബ്രോൺ സ്വദേശികളായ രണ്ടുപേരാണ് സംഭവത്തിനുപിന്നിലെന്നും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. രണ്ടിടങ്ങളിൽനിന്ന് തട്ടിയെടുത്ത കാറുകളാണ് ഇവർ ഉപയോഗിച്ചതെന്ന് പറയുന്നു.