അ​ൽ ഖൂ​സി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​യ​ർ ഹൗ​സി​ൽ വ​ൻ​ തീ​പി​ടി​ത്തം.

0

ദു​ബൈ: അ​ൽ ഖൂ​സി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​യ​ർ ഹൗ​സി​ൽ വ​ൻ​ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.12നാ​ണ്​ തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ഉ​ട​ൻ കു​തി​ച്ചെ​ത്തി​യ ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​റു മി​നി​റ്റി​ന​കം തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

പ്ര​ദേ​ശ​ത്തു​നി​ന്ന്​ ക​റു​ത്ത പു​ക ഉ​യ​രു​ന്ന​ത്​ ക​ണ്ട യാ​ത്ര​ക്കാ​രി​ൽ ചി​ല​രാ​ണ്​ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​സ്തു​ക്ക​ളി​ലേ​ക്കും തീ ​പ​ട​രു​ന്ന​ത്​ ക​ണ്ട അ​ഗ്​​നി​ര​ക്ഷാ​സേ​ന ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ആ​റു മി​നി​റ്റി​ന​കം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. രാ​വി​ലെ 10 മ​ണി​യോ​ടെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാണ്​ തീ​പി​ടി​ത്ത​കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

You might also like