വിദ്യാര്‍ഥി വീസ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കി കാനഡ

0

വിദേശപഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്നഭൂമിയായ കാനഡ വിദ്യാര്‍ഥി വീസ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കി. ഈ വര്‍ഷം സ്റ്റുഡന്‍റ് വീസ 35 ശതമാനം കുറയ്ക്കും. 2023ല്‍ 5,60,000 വീസകള്‍ നല്‍കിയിരുന്നിടത്ത് ഈ വര്‍ഷം 3,64,000 മാത്രം. വേണ്ടത്ര വീടുകളോ ഹോസ്റ്റലുകളോ ഇല്ലാത്തതാണ് അടിയന്തര ഇടപെടലിന് കാരണമെന്നാണ് കുടിയേറ്റകാര്യ മന്ത്രി മാര്‍ക് മില്ലറിന്‍റെ വിശദീകരണം. 2025ല്‍ എത്ര വിദ്യാര്‍ഥികള്‍ക്ക് വീസ അനുവദിക്കാന്‍ കഴിയും എന്നത് ഈ വര്‍ഷം അവസാനമേ അറിയാനാകൂ. ഉപരിപഠനവും തുടര്‍ന്ന് ജോലിയും സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ തീരുമാനങ്ങള്‍ കനത്ത തിരിച്ചടിയാകും.

35 ശതമാനം കുറവ് എന്നത് കാനഡയിലെ വിവിധ പ്രവിശ്യകളില്‍ പല രീതിയിലാകും നടപ്പാക്കുക. ഓരോ പ്രവിശ്യയിലേയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാകും എത്ര വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം എന്ന് തീരുമാനിക്കുക. ചില പ്രവിശ്യകളില്‍ ഇപ്പോള്‍ അനുവദിക്കുന്നതിന്‍റെ പകുതി വീസ മാത്രമേ ഇനി ലഭിക്കൂ എന്ന് ചുരുക്കം. മാത്രമല്ല സ്റ്റുഡന്‍റ് പെര്‍മിറ്റ് ലഭിക്കാന്‍ അതത് പ്രവിശ്യകളില്‍ നിന്നുള്ള അറ്റസ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണം.

You might also like