സ്‌കൈ ഡൈവിനിടെ പാരച്ച്യൂട്ട് ചതിച്ചു ; പിന്നാലെ 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

0

പട്ടായ : സ്‌കൈ ഡൈവിനിടെ പാരച്ചൂട്ട് തകരാറായതിനെ തുടർന്ന് 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ബ്രിട്ടീഷ് ബേസ് ജംപറിന് ദാരുണാന്ത്യം. തായ്‌ലന്റിലെ പട്ടായയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സ്‌കൈ ഡൈവിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന 33കാരനാണ് തലയിയിച്ച് വീണ് മരിച്ചത്.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണ കാര്യം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് പ്രദേശവാസികൾ പൊലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ നാതിയയുടെ മരണം സംഭവിച്ചിരുന്നു. ആരോഗ്യ വിദഗ്ദ്ധരെ ഉടൻ തന്നെ സ്ഥലത്തെത്തിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

You might also like