ഫ്രാൻസിലും യുപിഐ; ഇന്ത്യൻ സഞ്ചാരികൾക്ക് പണമിടപാടുകൾ ഇനി എളുപ്പം

0

ഇന്ത്യയിൽ നിന്ന് ഫ്രാൻസിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി യുപിഐ വഴി ഇടപാടുകൾ നടത്താം. നാഷണൽ പെയ്മെന്റ്സ് കോർപ റേഷന് ഓഫ് ഇന്ത്യയും ഫ്രാൻസിലെ പ്രധാന ഇ കോമേഴ്‌സ് കമ്പനിയായ ലൈറയും ചേർന്നാണ് പുതിയ യുപിഐ സംവിധാനവുമായി രംഗത്തെത്തുന്നത്.

ഈ സംവിധാനം ഉപയോഗിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്ന ആദ്യ വിനോദസഞ്ചാര കേന്ദ്രമായി ഫ്രാൻസിലെ ഈഫൽ ടവർ മാറും.

ഇന്ത്യൻ ടൂറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇതൊരു വിപ്ലവകരമായ മാറ്റമാണ്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് യുപിഐ സംവിധാനം അവതരിപ്പിക്കുന്നത്. ഈഫൽ ടവർ സന്ദർശിക്കുന്നവരിൽ ഇന്ത്യക്കാരാണ് രണ്ടാമത്.

ഫ്രാൻസിലെ യുപിഐയുടെ സ്വീകാര്യത ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗകര്യപ്രദമായ പേയ്‌മെൻ്റ് ഓപ്ഷൻ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഫ്രാൻസിലും യൂറോപ്പിലുടനീളമുള്ള ടൂറിസം, റീട്ടെയിൽ മേഖലകളിലെ വ്യാപാരികൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു.

You might also like