ഫാസ്ടാഗ് കെ.വൈ.സി നടപടികള്‍ പൂര്‍ത്തിയാക്കാനുളള സമയപരിധി ഫെബ്രുവരി 29 വരെ നീട്ടി
ന്യൂഡല്‍ഹി: ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കെവൈസി നടപടികള്‍ പൂര്‍ണമാക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സമയപരിധി നീട്ടി. ജനുവരി 31നകം കെവൈസി പൂര്‍ണമല്ലെങ്കില്‍ ഫാസ്ടാഗ് പ്രവര്‍ത്തനരഹിതമാകുമെന്നായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇപ്പോള്‍ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഫെബ്രുവരി 29 വരെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമയം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 29നകം കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫാസ്ടാഗിനെ കരിമ്പട്ടികയില്‍ പെടുത്തും. ഫാസ്ടാഗുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.