പാസ്റ്റർ മുട്ടം ഗീവർഗ്ഗീസ് (പാസ്റ്റർ ജോൺ വർഗ്ഗീസ്-100) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

മുട്ടം: ക്രൈസ്തവ ഗാന രചയിതാവും സുവിശേഷകനുമായ പാസ്റ്റർ മുട്ടം ഗീവർഗ്ഗീസ് (പാസ്റ്റർ ജോൺ വർഗ്ഗീസ്-100) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മാർത്തോമ്മാ കുടുംബത്തിൽ യോഹന്നാന്റെയും മറിയാമ്മയുടെയും മകനായി ജനനം. ഇരുപതാം വയസ്സിൽ യേശുവിനെ രക്ഷകനായി സ്വീകരിച്ചു, അന്ന് തന്നെ സ്നാനമേറ്റു. അടുത്ത ദിവസം മുതൽ സുവിശേഷകനായി. തുടർന്ന് മൂന്നു വർഷം സിലോണിൽ പോയി വേദപഠനം. 1955ൽ വിവാഹം. ആദ്യമെഴുതിയ ഗാനം ‘നിൻ സ്നേഹത്താൽ എന്നെ നിറയ്‌ക്കു നിൻ പേർക്കായി എല്ലാം സഹിക്കും…..’. ‘ഉണർവരുൾക ഈ നേരം…’, ‘നല്ല പോരാട്ടം പോരാടി…’ തുടങ്ങി ജനഹൃദയങ്ങളിൽ ഇടം നേടിയ 130 ലധികം ഗാനങ്ങൾക്ക് തന്റെ തൂലിക ചലിപ്പിച്ചു.

You might also like