അമേരിക്കയിൽ 2 മാസത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയത് 4 ഇന്ത്യൻ വിദ്യാർത്ഥികൾ ; വീണ്ടും ആക്രമണം

0

ന്യൂയോർക്ക് : യുഎസ്സിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ മോഷ്ടാക്കളുടെ ക്രൂരമായ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയ്ക്ക് നേരെയാണ് ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ വച്ച് ആക്രമണമുണ്ടായത്. കഴിഞ്ഞ് രണ്ട് മാസത്തിനിടെ ഇന്ത്യൻ വംശജരായ നാല് വിദ്യാർഥികളെ യുഎസ്സിലെ വിവിധ ഇടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഈ ആക്രമണം ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. യുഎസ്സിലെ ഷിക്കാഗോയിലുള്ള നോർത്ത് കാംപ്ബെല്ലിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സയ്യിദ് മസാഹിർ അലിയെന്ന ഇന്ത്യൻ വിദ്യാർഥിയെ മുഖം മൂടി ധരിച്ച ഒരു സംഘം അക്രമികൾ ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തത്.

You might also like