ന്യൂയോർക്ക് : യുഎസ്സിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ മോഷ്ടാക്കളുടെ ക്രൂരമായ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയ്ക്ക് നേരെയാണ് ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ വച്ച് ആക്രമണമുണ്ടായത്. കഴിഞ്ഞ് രണ്ട് മാസത്തിനിടെ ഇന്ത്യൻ വംശജരായ നാല് വിദ്യാർഥികളെ യുഎസ്സിലെ വിവിധ ഇടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഈ ആക്രമണം ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. യുഎസ്സിലെ ഷിക്കാഗോയിലുള്ള നോർത്ത് കാംപ്ബെല്ലിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സയ്യിദ് മസാഹിർ അലിയെന്ന ഇന്ത്യൻ വിദ്യാർഥിയെ മുഖം മൂടി ധരിച്ച ഒരു സംഘം അക്രമികൾ ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തത്.

0

ഗസ്സ : ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്നും ഗസ ഭാവിയിൽ ഇസ്രായേലിന്​ വെല്ലുവിളിയാകി​ല്ലെന്ന്​ ഉറപ്പുവരുത്തുക കൂടിയാണ്​ യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം നിർത്താനുള്ള ഹമാസിന്റെ പദ്ധതികൾ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന്​ ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ്​ നിർദേശം ചർച്ച ചെയ്യും. ദീർഘകാല വെടിനിർത്തലിന്​ ഇസ്രയേൽ നേതാക്കളെ അനുനയിപ്പിക്കാനുള്ള യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻക​ന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ്​ മുന്നോട്ടുവെച്ച വ്യവസ്​ഥകളിൽ ചിലതിനോട്​ യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്ന്​ ഇസ്രയേൽ നേതാക്കളുമായുള്ള ചർച്ചക്കൊടുവിൽ ആൻറണി ബ്ലിൻകൻ പ്രതികരിച്ചു. ഗസ്സയിൽ കുരുതിയിൽ ആശങ്ക അറിയിച്ച ബ്ലിൻകൻ ആവശ്യത്തിന്​ സഹായം ഉറപ്പാക്കാൻ വൈകരുതെന്നും നെതന്യാഹുവിനോട്​ അഭ്യർഥിച്ചു. വെടിനിർത്തൽ ചർച്ചകൾ തുടരുമെന്നും​ അദ്ദേഹം അറിയിച്ചു.

You might also like