അനീതിക്കെതിരെ ക്രൈസ്തവസമൂഹം ഒന്നിക്കണം: ബിഷപ് ഓസ്റ്റിൻ എം. എ. പോൾ

0

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തോട് സർക്കാർ കാട്ടുന്ന അനീതിക്കെതിരൈ എല്ലാ വിഭാഗം ക്രൈസ്തവരും ഒന്നിക്കണമെന്ന് സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ. ഓസ്റ്റിൻ എം. എ. പോൾ. കെസിസിയുടെ നീതിയാത്രക്ക് പരുത്തിപ്പാറയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാൽവേഷൻ ആർമി മുഖ്യ കാര്യദർശി ലെഫ്. കേണൽ ജെ. ഡാനിയേൽ ജെ. രാജ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഡോ. പ്രകാശ് പി. തോമസ് , ഇ. സി. ഐ. ബിഷപ്പ് കമ്മി സറി റവ. ഹെൻട്രി ഡി ദാവീദ്, കെ സി സി വൈസ് ചെയർമാൻന്മാരായ മേജർ ആശ ജെസ്റ്റിൻ, ഷിബി പീറ്റർ ,ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ ആർ നോബിൾ, റവ.വർഗ്ഗീസ് ഫിലിപ്പ് ,റവ.ഡോ.കെ സി സെൽവരാജ്, റവ. എൽ റ്റി പവിത്ര സിങ്, ധന്യാ ജോസ്, ദീദി ഷാജി എന്നിവർ പ്രസംഗിച്ചു.

You might also like