ഐ പി സി കട്ടപ്പന സെൻ്റർ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ

0

കട്ടപ്പന : ഐപിസി കട്ടപ്പന 36-മത് സെന്റർ കൺവൻഷൻ ഫെബ്രുവരി 14 മുതൽ 18 വരെ നടത്തപെടുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഒരു മണി വരെയും വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെയും കട്ടപ്പന ടൗൺ ഹാളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. റ്റി തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ബേബി വർഗീസ് ,പോൾ ഗോപാലകൃഷ്ണൻ കൊച്ചറ, വർഗീസ് എബ്രഹാം റാന്നി, ബ്രദർ വർക്കി കാച്ചാണത്ത് , സാം ജോസഫ് (കുമരകം ), റെജി ശാസ്താംകോട്ട, പി. സി ചെറിയാൻ (റാന്നി ) എന്നിവർ ദൈവവചനം സംസാരിക്കും.
ശനിയാഴ്ച നടക്കുന്ന സണ്ടേസ്കൂൾ പിവൈപിഎ സംയുക്ത വാർഷിക യോഗത്തിൽ സുവി. മോൻസി പി. മാമൻ ( വൈസ് പ്രസിഡന്റ്, പിവൈപിഎ കേരള സ്റ്റേറ്റ് ) മുഖ്യ സന്ദേശം നൽകും. സ്റ്റാൻലി റാന്നിയുടെ നേതൃത്വത്തിൽ ലിവിങ് മ്യൂസിക് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞാറാഴ്ച സെന്റർ സഭകളുടെ സംയുക്ത ആരാധനയും , കർത്തൃമേശയും ഉണ്ടായിരിക്കും. അന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ കൺവൻഷൻ അവസാനിക്കും.

You might also like