ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ തുടരുന്നു

0

മസ്‌കത്ത് : ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ തുടരുന്നു. ഞായാറാഴ്ച ആരംഭിച്ച മഴ തിങ്കളാഴ്ച കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ബുറൈമി, ബാത്തിന ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
മുവാസലാത്തിന്റെ മസ്‌കത്ത് സിറ്റി സര്‍വീസുകള്‍ റദ്ദാക്കി.

വാദികള്‍ നിറഞ്ഞൊഴുകുകയാണ്. വിവധ ഇടങ്ങളില്‍ ആലിപ്പഴം വര്‍ഷിച്ചു. ആളുകള്‍ സുരക്ഷിതരായിരിക്കാന്‍ വീടുകളില്‍ തന്നെ തുടരണമെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം നിര്‍ദേശിച്ചു.

ബുറൈമിയില്‍ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ ആളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. യങ്കലില്‍ രണ്ട് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ അകപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തിയതായും മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബുറൈമിയില്‍ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ ആളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

You might also like