2023 ല്‍ അമേരിക്കൻ പൗരത്വം സ്വീകരിച്ചത് 59,100 ഇന്ത്യക്കാര്‍

0

വാഷിങ്ടൺ: 2023 ല്‍ 59,100 ഇന്ത്യൻ പൗരന്മാർ അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ട്. അമേരിക്കൻ സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന്‍റെ വാർഷിക റിപ്പോർട്ടിലാണ് കണക്കുകള്‍ പുറത്തുവന്നത്.

ഇതോടെ മെക്സിക്കോയ്ക്ക് ശേഷം ഏറ്റവുംകൂടുതല്‍ ആളുകള്‍ യുഎസ് പൗരത്വം സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. 2023 ല്‍ മാത്രം 8.7 ലക്ഷം വിദേശ പൗരന്മാരാണ് അമേരിക്കൻ പൗരത്വം സ്വന്തമാക്കിയതായി റിപ്പോർട്ട്.

ഇതില്‍ 1.1 ലക്ഷം മെക്സിക്കൻ വംശജരും 59,100 ഇന്ത്യൻ വംശജരുമാണുള്ളത്. 44,800 ഫിലിപ്പീൻസുകാരും 35,200 ഡൊമിനിക്കൻ റിപബ്ലിക്കുകാരും അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.

കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഗ്രീൻ കാർഡ് കൈവശം വെച്ച ഒരു വ്യക്തിക്ക് അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാം. എന്നാൽ യുഎസ് പൗരനെ വിവാഹം കഴിച്ച വ്യക്തികൾക്ക്, ഈ കാലാവധി മൂന്ന് വർഷമായി കുറയും.

You might also like