ഇന്ത്യൻ വ്യോമസേനയുടെ ഹോക്ക് വിമാനം തകര്‍ന്നു വീണു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കലൈകുണ്ഡ എയര്‍ബേസില്‍ പതിവ് പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ഹോക്ക് ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പുറത്തുചാടി രക്ഷപെട്ടു. അപകടം മൂലം ജീവഹാനിയോ സാധാരണക്കാരുടെ സ്വത്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറി (സിഒഐ) രൂപീകരിച്ചതായി ഐഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു. സാങ്കേതിക തകരാറുകളാണോ മനുഷ്യര്‍ വരുത്തിയ പിഴവുകളാണോ അപകടകാരണമെന്ന് അന്വേഷിക്കും.