ഫലസ്തീൻ അനുകൂല അഭിഭാഷക സംഘടനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

0

ന്യൂയോർക്ക്: ഗസയിലെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക സംഘടനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് മെറ്റ. ന്യൂയോർക്ക് സിറ്റിയിലെ ഫലസ്‌തീനിയൻ അനുകൂല അഭിഭാഷക ഗ്രൂപ്പായ വിനിൻ ഓവർ ലൈഫ് ടൈമിൻ്റെ ഇൻസ്റ്റാഗ്രാം പേജും ബാക്കപ്പ് അക്കൗണ്ടുകളും സ്ഥാപകൻ്റെ അക്കൗണ്ടും നീക്കം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്ലാറ്റ്ഫോമിന്റെ ‘അപകടകരമായ സംഘടനകളും വ്യക്തികളും’ എന്ന നയം ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ
ലംഘിച്ചതിനാണ് അക്കൗണ്ടുകൾ നീക്കം ചെയ്ത‌തെന്ന് മെറ്റയുടെ വക്താവ് അറിയിച്ചു. അവർ എത്രത്തോളം നിശബ്‌ദരാക്കാൻ ശ്രമിച്ചാലും അതിനനുസരിച്ച് തങ്ങൾ ശബ്ദ‌മുയർത്തുമെന്ന് അഭിഭാഷക സംഘടന വ്യക്തമാക്കി. മെറ്റ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും പക്ഷപാതം കാണിക്കുന്നുവെന്നും അഭിഭാഷക സംഘടനയിലെ പ്രവർത്തകനായ അബ്ദുള്ള പറഞ്ഞു.

You might also like