ഛത്തീസ്‌ഗഡിൽ മതംമാറ്റം നിരസിച്ച 12 ഗ്രാമീണർക്ക് ക്രൂരമർദനം

0

ന്യൂഡൽഹി:  ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ ക്രിസ്‌തുമതം ഉപേക്ഷിക്കണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് 3 കുടുംബങ്ങളിൽപെട്ട 12 ഗ്രാമീണരെ ക്രൂരമായ മർദിച്ചതായി പരാതി. ഇവരുടെ ബന്ധുക്കൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.

തോങ്പാൽ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വൈകിയതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. തിങ്കളാഴ്ച്‌ച ഗ്രാമത്തിൽ നടന്ന യോഗത്തിലാണ് ഇവരോട് മതം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. ഇവരതിനു തയാറാകാതിരുന്നതോടെയാണ് ആക്രമണമുണ്ടായത്. പൊലീസ് കേസെടുത്തു.

You might also like