തിരുവല്ല : വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ ഫെബ്രുവരി 14 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പാസ്റ്റർ സുനിലിന്റെ അന്ത്യം. മുപ്പത് വർഷം വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തകനായിരുന്നു. ഭാര്യ ഷേർളി, രണ്ട് മക്കൾ.
തുരുത്തിക്കാട് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ നേതൃത്വത്തിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷകൾ നടക്കും.