ഉത്തർപ്രദേശിൽ പരീക്ഷ തട്ടിപ്പ് ; 244 പേർ പിടിയിൽ
ലക്നോ : യുപി യിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിൽ 244 പേർ അറസ്റ്റിൽ. പരീക്ഷയിൽ അന്യായമായ മാർഗങ്ങൾ സ്വീകരിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തതിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ നടന്നത്. ലോക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ ജില്ലാ പോലീസും പ്രത്യേക ടാസ്ക് ഫോഴ്സിന്റെ (എസ്ടിഎഫ്) യൂണിറ്റുകളും ചേർന്നാണ് തട്ടിപ്പ് നടത്തിയവരെ പിടികൂടിയത്.