യുകെയില്‍ ദന്തഡോക്ടര്‍മാരുടെ യോഗ്യതാ പരീക്ഷ ഒഴിവാക്കും : മലയാളികള്‍ക്ക് വന്‍ അവസരം

0

ലണ്ടന്‍ : മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് വിദേശ ദന്ത ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു. വിദേശത്ത് നിന്നുള്ള ദന്ത ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ പ്രാക്ടീസ് നടത്താന്‍ ഇതുവരെ ആവശ്യമായിരുന്ന യോഗ്യതാ ടെസ്റ്റ് ഒഴിവാക്കാനാണ് പുതിയ തീരുമാനം. വിദേശത്തുനിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിശോധിക്കാന്‍ ഇപ്പോള്‍ നടത്തിവരുന്ന പരീക്ഷയില്ലാതെ അവരെ യുകെയിലെമ്പാടും ജോലി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും നിലവിലുള്ള ദന്ത ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇവരുടെ വേതന വര്‍ധനവും സ്പെഷ്യല്‍ ബോണസും ഇന്‍സെന്റീവും അടക്കം കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്.

You might also like