അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ശക്തമായ മ​ഞ്ഞു​വീ​ഴ്ച ; 15 പേ​ർ മ​രി​ച്ചതായി റിപ്പോർട്ടുകൾ

0

കാ​ബൂ​ൾ : അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ൽ 15 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി അ​ഫ്ഗാ​നി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലു​ണ്ടാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ലാ​ണ് ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ത്തോ​ളം മൃ​ഗ​ങ്ങ​ൾ ച​ത്ത​താ​യാ​ണ് വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ലും ശക്തമായ മ​ഞ്ഞു​വീ​ഴ്ച തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്നു നി​ര​വ​ധി റോ​ഡു​ക​ൾ ത​ട​സ​പ്പെ​ട്ടു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണ​വും ക​ന്നു​കാ​ലി​ക​ൾ​ക്ക് കാ​ലി​ത്തീ​റ്റ​യും വി​ത​ര​ണം ചെ​യ്യാ​നും, മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​നും ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

You might also like