ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചു ; പിന്നാലെ അഞ്ചുപേർ രക്തം തുപ്പി , രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിൽ
ഡൽഹി : ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർക്ക് വായിൽ പൊള്ളലേറ്റതായി റിപ്പോർട്ട്. ദില്ലിയിലെ ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു കഫേയിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇവർ മൗത്ത് ഫ്രഷ്നർ ഉപയോഗിക്കുകയായിരുന്നു. മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചതിനെ തുടർന്ന് വായിൽ നിന്ന് രക്തം വരികയും പൊള്ളലേൽക്കുകയും ചെയ്തു. വായിൽ പൊള്ളലേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.