യേശു വഴിയും സത്യവും ജീവനുമാകുന്നു എന്നു കാറില്‍ സ്റ്റിക്കര്‍ പതിച്ചതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തി
ബര്‍ലിന്‍: ജര്‍മ്മനിയിലെ എസ്സനിലുള്ള ഒരു ടാക്സി കാര്‍ ഡ്രൈവര്‍ തന്റെ വാഹനത്തില്‍ യേശു വഴിയും സത്യവും ജീവനുമാകുന്നു എന്ന വാക്യം പ്രദര്‍ശിപ്പിച്ചതിനെതിരായി പിഴ ചുമത്തപ്പെട്ടു. നഗരത്തില്‍ നിയമവിരുദ്ധമായ മതപരമായ പരസ്യങ്ങള്‍ എന്നു പറഞ്ഞാണ് ജലീല്‍ മഷാലിയെന്ന ഡ്രൈവര്‍ക്ക് എസ്സെന്‍ റോഡ് ട്രാഫിക് അതോറിട്ടിയില്‍നിന്ന് പിഴയിട്ടത്. മഷാലി തന്റെ വാഹനത്തില്‍ ബൈബിള്‍ വചന വാക്യങ്ങള്‍ സ്റ്റിക്കറായി ഉപയോഗിച്ചിരുന്നു.
ഇതേത്തുടര്‍ന്നു ട്രാഫിക് അതോറിട്ടി ഒരു നോട്ടീസ് അയയ്ക്കുകയുണ്ടായി. സ്റ്റിക്കര്‍ മാറ്റിയില്ലെങ്കില്‍ 1000 യൂറോ (1065 ഡോളര്‍) പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ മഷാലി സ്റ്റിക്കര്‍ മാറ്റാന്‍ തയ്യാറായില്ല. ഇത് പിഴയും ഫീസും മൊത്തം 8850 യൂറോയായി പിഴ ചുമത്തി. പരസ്യമല്ല തന്റെ ബോധ്യങ്ങളുടെ പ്രകടനമാണ് സ്റ്റിക്കറെന്ന് മഷാലി പറയുന്നു.
തന്റെ വിശ്വാസത്തില്‍ ഉന്നിയാണ് ചെയ്തതെന്ന് വാദിച്ച് എഡിഎഫ് ഇന്റര്‍നാഷണല്‍ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ സഹായത്തോടെ പിഴ ചുമത്തിയ നടപടിയ്ക്കെതിരെ മഷാലിയുടെ നിയമ പോരാട്ടം തുടരുന്നു . ഇറാനില്‍ ഒരു ഇസ്ളാം മത വിശ്വാസ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട മഷാലി ഇറാനില്‍നിന്ന് താമസം മാറി 22 വര്‍ഷമായി ജര്‍മ്മനിയില്‍ താമസിച്ചു വരികയാണ്.