
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായി വീണ്ടും പാസ്റ്റർ റ്റി ജെ സാമുവേൽ സാറിനെ തെരഞ്ഞെടുത്തു.
വാളകം : അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായി 2024 – 2026 വർഷങ്ങളിലെ കാലയളവിലേക്ക് കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാറിനെ തെരഞ്ഞെടുത്തു.
2024 മാർച്ച് 12 ചൊവ്വാഴ്ച്ച വാളകം ലാൻഡ് മാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് 1423 കോൺഫ്രൻസ് അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കർത്തൃദാസൻ പാസ്റ്റർ കെ ജെ മാത്യു സാർ പിന്മാറിയതോടെയാണ് പാസ്റ്റർ റ്റി ജെ സാമുവേൽ സാർ സൂപ്രണ്ടായത്. വരുന്ന രണ്ടു വർഷത്തേക്കാണ് ചുമതല. വാളകം ലാൻഡ് മാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന മലയാളം ഡിസ്ട്രിക്ട് 72-ാം കോൺഫ്രൻസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
