പുണ്യനഗരമായ മക്കയിലും സൗദിയുടെ മറ്റ്​ ചില ഭാഗങ്ങളിലും മഴ

0

മക്ക : പുണ്യനഗരമായ മക്കയിലും സൗദിയുടെ മറ്റ്​ ചില ഭാഗങ്ങളിലും മഴ. തിങ്കളാഴ്​ച പുലർച്ചെയും ഉച്ചക്ക്​ ശേഷവും​ ഹറമിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായി​. ആകാശം പൊതുവേ മേഘാവൃതമായിരുന്നു. തിങ്കളാഴ്​ച രാത്രി 10​ വരെ അതിവേഗ കാറ്റ് ​, ദൂരക്കാഴ്​ച , ആലിപ്പഴ വർഷം , ഇടിമിന്നൽ എന്നിവയോടെ മക്കയിൽ മഴയുണ്ടാകുമെന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്​ച പുലർച്ചെ ജിദ്ദയുടെ ചില ഭാഗങ്ങളിലും നേരിയ മഴയുണ്ടായതായി റിപ്പോർട്ടുകളുണ്ട്​. മേഖലയിലെ 16 മുനിസിപ്പാലിറ്റി (ബലദിയ) ഒാഫീസുകൾക്ക്​ കീഴിൽ മഴക്കെടുതി നേരിടുവാനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ശുചീകരണ ജോലികൾക്കും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിനും 3333 തൊഴിലാളികളെയും 1691 ഉപകരണങ്ങളും സജ്ജമാക്കിയതായും അവർ വിശദീകരിച്ചു. ചൊവ്വാഴ്ചയും കാലാവസ്ഥ അസ്ഥിരത പ്രതീക്ഷിക്കുന്നതിനാൽ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴക്ക്​ സാക്ഷ്യം വഹിക്കുമെന്നും മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്​.

You might also like