യുണൈറ്റഡ് വേൾഡ് പെന്തെക്കോസ്തൽ കോൺഫറൻസ് നോർത്ത് വെസ്റ്റൺ ഇന്ത്യ: പഞ്ചാബ് പത്താൻകോട്ടിൽ ആരംഭിച്ചു

0

യുണൈറ്റഡ് വേൾഡ് പെന്തെക്കോസ്തൽ കോൺഫറൻസിൻ്റെ ഉണർവിൻ ശക്തി കേരളത്തിൻ്റെ മലങ്കരയുടെ മടിത്തട്ട് എന്നറിയപ്പെടുന്ന തിരുവല്ലയിൽ നടന്ന ഉണർവിൻ്റെ തുടർച്ച എന്നവണ്ണം പഞ്ചാബിലെ പത്താൻ ക്കോട്ട് ദാക്കി ചൗക്കിലെ കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. ഹിമാചൽ പ്രദേശ്, ജമ്മു & കാശ്മീർ,ലെഹ് ദാലക്ക്, പഞ്ചാബ് , ഛത്തിസ് ഖഡ്, ഹരിയാന എന്നീ സ്റ്റേറ്റുകളാണ് കോൺഫറൻസിൽ പങ്കുചേരുന്നത്. ഇന്ത്യയുടെ അപ്പൊസ്തലൻ എന്നറിയപ്പെടുന്ന ഐ.പി.സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോണിൻ്റെ ഹൃദയത്തിൽ ദൈവം നൽകിയ ദർശനമാണ് യുണൈറ്റഡ് പെന്തെക്കോസ്തു വേൾഡ് കൂട്ടാഴ്മ. പാസ്റ്റർ ജേക്കബ് ജോണിൻ്റെ നേതൃത്വത്തിൽ ഈ ഐക്യ ലോക പെന്തെക്കോസ്തു കൺവെൻഷൻ നടക്കുന്നത്. ഈ കൺവെൻഷനുകൾ ലോകോത്തര കൺവെൻഷൻ ആയി മാറുകയാണ്. പഞ്ചാബ് പത്താൻ ക്കോട്ടിൽ ആരംഭിച്ച കൺവെൻഷൻ ഏപ്രിൽ മൂന്നിന് സമാപിക്കും. പഞ്ഞാൻ ക്കോട് ഐ.പി സി ബഥേൽ സഭയും. പത്താൻകോട് പാസ്റ്റേഴ്സ് അസോസിയേഷനും. പത്താൻകോട് യുണൈറ്റഡ് പാസ്റ്റേഴ് അസോസിയേഷനും മാണ് കൺവൻഷൻ സംഘാടകർ.

ഐ.പി സി പഞ്ചാബ് റീജിയൺ വൈസ് പ്രസിഡൻ്റ് പാസ്റ്റർ എം.എം ജോൺ അദ്ധ്യക്ഷതവഹിച്ച കൺവെൻഷൻ പാസ്റ്റർ ‘ ജേക്കബ് ജോൺ ഉത്‌ഘാടനം നിർവഹിച്ചു. പാസ്റ്ററന്മാരായ എബി പീറ്റർ, ഒ. എം രാജു കുട്ടി എന്നിവർ പ്രസംഗിച്ചു. അമേരിക്കയിൽ നിന്നും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആൻഡമാൻസിൽ നിന്നും പ്രത്യേകിച്ചു കേരളത്തിൽ നിന്നും നിരവധി കർത്തൃദാസന്മാർ പങ്കെടുത്തു.

You might also like