S F C പത്തനംതിട്ട – പുനലൂർ റീജിയൻ കൺവൻഷൻ നാളെ മുതൽ ഞായറാഴ്ച വരെ

0

പത്തനംതിട്ട : മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ ദിവസവും രാത്രി 6 മുതൽ 9 വരെ പത്തനംതിട്ട ശാരോൻ ഫെലോഷിപ് ചർച്ച് പത്തനംതിട്ട – പുനലൂർ റീജിയൻ കൺവൻഷൻ 2024 ഏപ്രിൽ 4 വ്യാഴം മുതൽ 7 ഞായർ വരെ പത്തനംതിട്ട മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. റീജിയൻ പാസ്റ്റർ തോമസ് യോഹന്നാൻ ഉത്ഘാടനം ചെയ്യും. തുടർന്നുള്ള കൺവൻഷൻ യോഗങ്ങളിൽ പാസ്റ്റർ എബ്രഹാം ജോസഫ്(S F C നാഷണൽ പ്രസിഡൻ്റ്), പാസ്റ്റർ വി ജെ തോമസ്(S F C ജനറൽ സെക്രട്ടറി), പാസ്റ്റർ ജോസ് ജോസഫ്(S F C സെക്രട്ടറി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ അലക്സ് മോൻ റ്റി, പാസ്റ്റർ സജോ തോണികുഴി എന്നിവർ പ്രഭാഷണം നടത്തും. ക്രിസ്ത്യൻ മെലഡീസ് കൊല്ലം സംഗീത ശുശ്രൂഷ നിർവഹിക്കും. കൺവൻഷനോട് അനുബന്ധിച്ച് 7-ാം തീയതി ഞായറാഴ്ച പകൽ 9 മണി മുതൽ 1 മണി വരെ ശാരോൻ ഫെലോഷിപ് ചർച്ച് പത്തനംതിട്ട സെൻ്റർ സംയുക്ത സഭായോഗവും നടത്തപ്പെടും.

You might also like